KeralaLatest NewsNews

ഉദ്ഘാടനം കഴിഞ്ഞു ഒരു മണിക്കൂറിനകം ആലപ്പുഴ ബൈപ്പാസിൽ വാഹനങ്ങളുടെ കൂട്ടയിടിയും ഗതാഗതക്കുരുക്കും

ആലപ്പുഴ : ഉദ്ഘാടനം കഴിഞ്ഞ ഒരു മണിക്കൂറിനകം ആലപ്പുഴ ബൈപ്പാസിൽ വാഹനങ്ങളുടെ കൂട്ടിയിടി. രണ്ടു കാറുകളും ഒരു മിനി ലോറിയുമാണ് ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചത്.

Read Also : ഇന്ധനവില ഒരു രൂപ വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് 33 പൈസ

ബൈപ്പാസ് ഉദ്ഘാടനത്തിനുശേഷം യാത്ര ചെയ്യാനായി വാഹനങ്ങളുടെ നീണ്ട നിര ഉണ്ടായിരുന്നു. ഇരു വശത്തും മണിക്കൂറുകൾ കാത്തു കിടന്ന വാഹനങ്ങൾ ബൈപ്പാസിലേക്കു പ്രവേശിച്ചതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. അതിനിടെയാണ് ഒരു വശത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ഇതോടെ വാഹനങ്ങൾ കടത്തി വിടാൻ പൊലീസും നന്നേ ബുദ്ധിമുട്ടി. ബൈപ്പാസിലേക്ക് പ്രവേശിച്ച ഒരു ബൈക്ക് പഞ്ചർ ആകുകയും ചെയ്തിരുന്നു.

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്നാണ് ആലപ്പുഴ ബൈപ്പാസ് നാടിനു സമർപ്പിച്ചത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് പാത നാടിനു സമർപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button