Latest NewsNattuvarthaNews

തൊഴിലാളികളുമായി സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിഞ്ഞ് അപകടം

രാജകുമാരി∙ ബൈസൺവാലി കോമാളിക്കുടിക്കു സമീപം തൊഴിലാളികളുമായി സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിഞ്ഞ് 9 പേർക്ക് അപകടത്തിൽ പരിക്കേറ്റിരിക്കുന്നു. 26നു വൈകുന്നേരം നാലരയോടെ കജനാപ്പാറയിലെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് മുട്ടുകാട്ടിലേക്കു മടങ്ങിയ തൊഴിലാളികളുടെ വാഹനമാണ് അപകടത്തിൽ പെടുകയുണ്ടായത്. ജീപ്പ് ഡ്രൈവർ സതീഷിനു(30) തലയ്ക്കു ഗുരുതര പരുക്കേറ്റു.

മുട്ടുകാട് സ്വദേശികളായ മണിമേഖല(35), ശശികുമാർ(31), മഹേശ്വരി(52), പരിമളം(29), രാമലക്ഷ്മി(33), ജ്യോതി(31), രേവതി(27), പരാശക്തി(31) എന്നിവരാണ് പരുക്കേറ്റ മറ്റുള്ളവർ. പരുക്കേറ്റവരെ രാജകുമാരി ദേവമാത ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടു പോവുകയുണ്ടായി. കോമാളിക്കുടിക്കു സമീപം നിയന്ത്രണം നഷ്ടമായ വാഹനം കൊക്കയിലേക്കു മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയ.

shortlink

Related Articles

Post Your Comments

Related Articles


Back to top button