പാട്‌ന: കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന് കുറ്റപ്പെടുത്തിയ ഭര്‍തൃമാതാവിനെ ക്രൂരമായി കൊലപ്പെടുത്തി മരുമകള്‍. ബിഹാറിലാണ് നാടിനെ ഞെട്ടിച്ച സംഭവം. ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായി റിപ്പോര്‍ട്ട്. കൊലയ്ക്ക് ശേഷം യുവതി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ലളിത ദേവി എന്ന യുവതിയാണ് ഭര്‍തൃമാതാവായ ധര്‍മ്മിശിലാ ദേവിയെ കൊലപ്പെടുത്തിയത്. അതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ലളിതാ ദേവിയെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
40 ശതമാനത്തോളം പൊള്ളലേറ്റ ലളിതാ ദേവി പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments