ജിയോ ബേബി സംവിധാനം ചെയ്ത ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ സിനിമയെ കുറിച്ച് സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചത്. സ്ത്രീപക്ഷ സിനിമയാണെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ ഹിന്ദു മത വിശ്വാസത്തെ താറടിച്ച് കാണിക്കാനാണ് സിനിമയുടെ രണ്ടാം പകുതി ശ്രമിച്ചതെന്ന് മറ്റൊരു കൂട്ടരും പ്രതികരിച്ചു. ചിത്രത്തിന്റെ പ്രമേയം തുല്യത എന്നതായിരുന്നു, ഇതിനാൽ ചിത്രത്തിൽ അഭിനയിച്ച നായകനും നായികയ്ക്കും ഒരേ പ്രതിഫലം തന്നെയായിരിക്കും അല്ലേ കൊടുത്തതെന്ന ചോദ്യവും സോഷ്യൽ മീഡിയകളിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ, ഇതിനു മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ.
Also Read: ഈ സർക്കാർ ലോക തോൽവി; കോൺഗ്രസിന് അനായാസം കേരളത്തിൽ വിജയം നേടാൻ കഴിയുമെന്ന് ധർമജൻ
ഇത്തരം ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിനായി ഓടിയവരും കല്ലെറിഞ്ഞവരും ആയിരിക്കും. സുരാജിനും നിമിഷയ്ക്കും എത്രയാണ് ശമ്പളം കൊടുത്തതെന്ന് പറയുവാന്‍ സൗകര്യമില്ലെന്ന് ജിയോ ബേബി കേരള കൗമുദിയോട് പറഞ്ഞു. സിനിമയില്‍ അഭിനയിച്ച സുരാജിനും നിമിഷയ്ക്കും തുല്യവേതനമായിരുന്നോ നല്‍കിയത് എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു സംവിധായകൻ.
”ഈ ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിന് വേണ്ടി ഓടിയവരും കല്ലെറിഞ്ഞവരുമായിരിക്കും. സമത്വം തുല്യത എന്നൊക്കെ പറയുന്നതു നല്ല ആശയമാണ്. ഇവരുടെയൊക്കെ വീടുകളില്‍ അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ? ഇവരുടെ വീട് പണിയുവാന്‍ വരുന്ന എന്‍ജിനീയര്‍ക്കും മേസ്തരിക്കും ഒരേ വേതനമാണോ കൊടുക്കുന്നത്. ഇനി സിനിമയില്‍ സുരാജിനും നിമിഷയ്ക്കും ഒരേ വേതനമാണോ കൊടുത്തതെന്ന് പറയുവാന്‍ സൗകര്യമില്ല” എന്നാണ് സംവിധായകന്റെ വാക്കുകള്‍.
Post Your Comments