കൊളംബോ : ഇന്ത്യയുടെ കോവിഡ് വാക്സിൻ സ്വീകരിച്ച് ശ്രീലങ്ക. വാക്‌സിൻ മൈത്രി ഇനിഷ്യേറ്റീവ് എന്ന പേരിൽ നടത്തുന്ന അടിയന്തിര സഹായ പദ്ധതി പ്രകാരമാണ് ശ്രീലങ്കക്ക് ഇന്ത്യ വാക്‌സിൻ എത്തിച്ചത്. പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ഇന്ത്യൻ വാക്സിനുകൾ സ്വീകരിക്കാൻ പ്രസിഡന്റ് രാജപക്സെ നേരിട്ട് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. 42 ബോക്സുകളിലാണ് വാക്സിൻ എത്തിയത്.
‘ബുദ്ധൻ ആദ്യമായി ലങ്കയിൽ എത്തിയ ദിനമാണിന്ന്. അനുഗ്രഹീതമായ ഈ ദിനത്തിലാണ് 500,000 ഡോസ് കോവിഷീൽഡ് വാക്സിനുകളുടെ വരവ് . വിശുദ്ധ ഗംഗരാമയ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ‘ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്ററിൽ പറഞ്ഞു.
തലസ്ഥാനമായ കൊളംബോയ്ക്ക് ചുറ്റുമുള്ള ആറ് ആശുപത്രികളിൽ വാക്സിനേഷൻ പരിപാടി ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
Post Your Comments