ന്യൂഡൽഹി : 72 -ാം റിപ്പബ്ലിക് ദിനം പരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉത്തർപ്രദേശ്.
രാമക്ഷേത്രവും അയോധ്യയും വാല്മീകിയും ഉൾപ്പെടുന്ന ടാബ്ലോയ്ക്കാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആകെ 17 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ടാബ്ലോകളാണ് പരേഡിൽ പങ്കെടുത്തത്.
വാല്മീകി രാമായണം രചിക്കുന്നതും അയോധ്യയിലെ ദീപോത്സവവും ഹനുമാൻ മൃതസഞ്ജീവനിയുമായി വരുന്നതുമെല്ലാം യുപിയുടെ ടാബ്ലോയിൽ ഇടംനേടിയിരുന്നു. ഇതിന് പുറമെ, ശ്രീരാമനും അഹല്യയും ശബരിയും ജടായുവുമെല്ലാം ടാബ്ലോയിൽ പ്രദർശിപ്പിച്ചിരുന്നു.
നിർമ്മാണം പുരോഗമിക്കുന്ന അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ മാതൃകയാണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായത്. അയോധ്യയെ രാജ്യത്തിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായി അടയാളപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ടാബ്ലോയെന്ന് യുപി സർക്കാരിന്റെ ഇൻഫർമേഷൻ ഓഫീസർ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
Post Your Comments