പുതുച്ചേരി : പുതുച്ചേരിയിൽ കോൺഗ്രസിന് തുടർച്ചയായ തിരിച്ചടി. പുതുച്ചേരി കോൺഗ്രസിൽ നിന്നും കൂട്ട രാജി. 13ഓളം കോൺഗ്രസ് നേതാക്കൾ രാജിവച്ച് ബിജെപിയിൽ ചേരാനൊരുങ്ങുന്നു. അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടി, സെക്രട്ടറിമാരും, മുൻ എംഎൽഎയുമടക്കമാണ് ബിജെപിയിലേക്ക് ചേരാൻ പോകുന്നതെന്നാണ് റിപ്പോർട്ട്.
രണ്ട് ദിവസം മുൻപാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും പുതുച്ചേരി മന്ത്രിസഭയിലെ കരുത്തനുമായ എം നമശ്ശിവായം പാർട്ടി വിട്ട് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. മറ്റൊരു കോൺഗ്രസ് എംഎൽഎയും കൂട്ടിയാണ് അദ്ദേഹം പാർട്ടി വിട്ടത്. ഇതിന് പിന്നാലെയാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാരടക്കം 13ഓളം നേതാക്കളെ പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തത്.
മുൻ എംഎൽഎ ഇ തീപൈന്തൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ. എഗാംബരം, എവി വീരരാഘവൻ, വി കൃഷ്ണബിരൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്.കെ സാംപത്ത്, എസ് സാംരാജ് എന്നിവരുൾപ്പെടെ ഏഴ് പേരാണ് പാർട്ടി വിടാനൊരുങ്ങുന്നത്.
Post Your Comments