KeralaLatest NewsNewsCrime

തലസ്ഥാനത്ത് ഗു​ണ്ടാ​സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച്‌ വീ​ട്ട​മ്മ​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ചു

തിരുവനന്തപുരം : ആറ്റിങ്ങലിൽ ഗു​ണ്ടാ​സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച്‌ വീ​ട്ട​മ്മ​യു​ടെ കൈ ​ത​ല്ലി​യൊ​ടി​ച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. എന്നാൽ അതേസമയം ഇത് ത​ട​യാ​നെ​ത്തി​യ​വ​ര്‍​ക്കും ​ മ​ര്‍ദ​ന​മേ​റ്റു. ചി​റ​യി​ന്‍കീ​ഴ് എ​രു​മ​ക്കാ​വ് ദേ​വി​പ്രി​യ​യി​ല്‍ ബി. ​ഷീ​ല​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യിരിക്കുന്നത്. സ​മീ​പ​ത്തെ വ​സ്തു​വി​ല്‍നി​ന്ന്​ വി​റ​കെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​മാ​ണ് ഗു​ണ്ടാ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശിച്ചിരിക്കുന്നത്. അർധരാത്രി വീ​ട് ത​ള്ളി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന സം​ഘം ഷീ​ല​യെ വ​ലി​ച്ച്‌ പു​റ​ത്തി​ട്ട് മ​ര്‍ദി​ക്കു​ക​യാ​യി​രു​ന്നു ഉണ്ടായത്.

മ​ര്‍ദ​ന​ത്തി​ല്‍ കൈ ​ഒ​ടി​യു​ക​യും കു​ഴ ഇ​ള​കി​മാ​റു​ക​യും ചെ​യ്തു. എന്നാൽ അതേസമയം ഷീ​ല​യെ ര​ക്ഷി​ക്കാ​നെ​ത്തി​യ സ​ഹോ​ദ​ര​നെ​യും പ്ര​തി​ക​ള്‍ മ​ര്‍ദി​ച്ചു. നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി​യ​തി​നു​ശേ​ഷ​മാ​ണ് പ്ര​തി​ക​ള്‍ സ്ഥ​ല​ത്തു​നി​ന്ന്​ പോ​യ​ത്. സം​ഭ​വ​ത്തി​ല്‍ ചി​റ​യി​ന്‍കീ​ഴ് പൊ​ലീ​സ് അ​ക്ര​മി​ക​ള്‍ക്ക് അ​നു​കൂ​ല സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന്​ ഷീ​ല ആ​രോ​പി​ച്ചു. കേ​സ് ഒ​ത്തു​തീ​ര്‍പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ ഭീ​ഷ​ണി​യു​ണ്ടെ​ന്നും ഷീ​ല പ​റ​ഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button