ഡല്‍ഹി: രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തെ പ്രേരിപ്പിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ട്വിറ്റര്‍. 550 അക്കൗണ്ടുകളാണ് നീക്കം ചെയ്തിരിക്കുന്നത്. ‘‘കൃത്രിമത്വ നയ’പ്രകാരമാണ് നടപടിയെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചു.
ഇപ്പോഴും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ജാഗരൂകരാണ്’- ട്വിറ്റര്‍ വ്യക്തമാക്കി.
അതേസമയം, ഡല്‍ഹിയില്‍ കര്‍ഷക മാര്‍ച്ചിനെ തുടര്‍ന്ന് ഇന്നലെയുണ്ടായ സംഘര്‍ഷ സംഭവങ്ങളില്‍ 10 നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലിസ് കേസെടുത്തു. യോഗേന്ദ്ര യാദവിന്റെയും 9 കര്‍ഷക നേതാക്കളുടെയും പേരുകള്‍ എഫ്.ഐ.ആറിലുണ്ട്. മൊത്തം 22 കേസുകളാണ് ഡല്‍ഹി പൊലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ കേസുകളിലായി ഇരുനൂറോളം പേരെ ഇന്ന് പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ 300 ലേറെ പൊലിസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഐ.ടി.ഒയിലും ചെങ്കോട്ടയിലുമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും പരുക്കേറ്റത്. വരും ദിവസങ്ങളില്‍ ചോദ്യംചെയ്യാനായി കര്‍ഷക നേതാക്കളെ വിളിപ്പിക്കുമെന്ന് ഡല്‍ഹി പൊലിസ് അറിയിച്ചു.
Post Your Comments