റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ എത്തിയ പ്രതിഷേധക്കാർ ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഈ തെമ്മാടിത്തരത്തിൻ്റെ പേരാണോ കർഷക സമരമെന്ന് ചോദിക്കുകയാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. കർഷകർ എന്ന വ്യാജേന സംഘടിച്ച് എത്തിയവർ ഡൽഹിയിൽ കലാപത്തിന് ശ്രമിക്കുകയിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ചെങ്കോട്ടക്ക് സമീപം ഒരുകൂട്ടം അക്രമികൾ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ആക്രമണം രൂക്ഷമായതോടെ പോലീസുകാർ സമീപമുള്ള താഴ്ചയിലേക്ക് ചാടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കമ്പികളും വടികളും ഉപയോഗിച്ച് അക്രമികൾ പോലീസുകാരെ ക്രൂരമായി മർദ്ദിച്ചു. ഇതിനിടെ പോലീസുകാർക്ക് ഇടയിലേയ്ക്ക് ട്രാക്ടർ ഓടിച്ച് കയറ്റാനുള്ള ശ്രമവുമുണ്ടായി.
ട്രാക്ടര്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസുകാരുടെ എണ്ണം 109 ആയി. 83 പൊലീസുകാര്‍ക്ക് ട്രാക്ടര്‍ റാലിക്കിടയിലാണ് പരുക്കേറ്റത്. 29 പേര്‍ക്ക് ചെങ്കോട്ടയിലെ പ്രതിഷേധത്തിനിടെയാണ് പരുക്കേറ്റത്. പൊലീസുകാരില്‍ ഭൂരിഭാഗത്തെയും ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തിനിടെ പോലീസിനെ മര്‍ദ്ദിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ മുന്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ ലംഘിച്ച് മനപ്പൂര്‍വ്വം കലാപം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്തവയും ചൂണ്ടിക്കാട്ടി.
Post Your Comments