Latest NewsIndiaNews

ഇന്ത്യാഗേറ്റിന് മുൻപിൽ ഖാലിസ്താൻ പതാക ഉയർത്താൻ ഐഎസ്ഐ പണം നൽകിയതായി സൂചന

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യാഗേറ്റിന് മുൻപിൽ ഖാലിസ്താൻ പതാക ഉയർത്തണമെന്ന് ആഹ്വാനം ചെയ്ത ഖാലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന് പാകിസ്ഥാൻ ചാര സംഘടന ഐഎസ്ഐ പണം നൽകിയതായി സൂചന. ഇന്ത്യാ ഗേറ്റിന് മുൻപിൽ ഖാലിസ്താൻ പതാകയുയർത്തി ആഘോഷ പരിപാടികൾ അലങ്കോലപ്പെടുത്തണമെന്നും, പതാക ഉയർത്തുന്നവർക്ക് 2,50,000 ഡോളർ പാരിതോഷികം നൽകുമെന്നായിരുന്നു ഇവരുടെ വാഗ്ദാനം . ഒപ്പം റിപ്പബ്ലിക് ദിന പരേഡിന് ബദലായി ട്രാക്ടർ റാലി നടത്താനും ആഹ്വാനമുണ്ടായിരുന്നു.

Read Also : ചെങ്കോട്ടയിൽ പ്രതിഷേധക്കാർ പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ; വീഡിയോ കാണാം

ഇന്ന് ട്രാക്ടർ റാലി നടക്കുകയും , ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർത്തുകയും ചെയ്ത സാഹചര്യത്തിലാണ് സിഖ് ഫോർ ജസ്റ്റിസിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത് . രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐ‌എസ്‌ഐ, സിഖ് സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ ജർമ്മൻ ചാപ്റ്ററിന് 5 കോടി രൂപ നൽകിയതായി സൂചനയുണ്ട്. ബബ്ബർ ഖൽസ മേധാവി വാധവ സിംഗ്, കെസിഎഫ് മേധാവി പരാംജിത് സിംഗ് പഞ്ജ്‌വർ എന്നിവർക്കാണ് പണം കൈമാറിയത്. ഐ.എസ്.ഐ യെ കൂടാതെ ഇറ്റലിയിലെ ഖാലിസ്ഥാൻ അനുകൂലികളും ഇതേ ആവശ്യത്തിനായി ഫണ്ട് ശേഖരിച്ചിരുന്നു. ബ്രിട്ടീഷ് ഓർഗനൈസേഷൻ ഓഫ് സിഖ് സ്റ്റുഡന്റ്സ്, ബ്രിട്ടീഷ് സിഖ് കൗൺസിൽ പ്രസിഡന്റ് കുൽവന്ത് സിംഗ് ദേസി, ബ്രിട്ടീഷ് സിഖ് കൗൺസിൽ ജനറൽ സെക്രട്ടറി ടാർസെം സിംഗ് ഡിയോൾ എന്നിവരും ഫണ്ട് സ്വരൂപിച്ചതായാണ് ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button