Latest NewsNewsInternational

ഐക്യരാഷ്ട്രസഭയ്ക്ക് സാമ്പത്തിക സഹായവുമായി ഇന്ത്യ

ഇന്ത്യയിലെ വാക്സിന്‍ വിതരണമടക്കം സമീപകാല സര്‍ക്കാരിന്റെ പുനരുജ്ജീവന പദ്ധതികളും വിശകലനം ചെയ്തുകൊണ്ടാണ് ഐഎംഎഫ് പ്രവചനം നടത്തിയിരിക്കുന്നത്.

ന്യൂയോര്‍ക്ക്: ലോക സമാധാനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പരിശ്രമങ്ങള്‍ക്ക് സാമ്പത്തിക സഹായവുമായി ഇന്ത്യ. ഒരു കോടിക്ക് തുല്യമായ അമേരിക്കന്‍ ഡോളര്‍ ഇന്ത്യ പണയപ്പെടുത്തി യുഎന്നിന് നല്‍കാനാണ് ഇന്ത്യയുടെ തീരുമാനം. യുഎന്‍ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തിയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരുന്നതിനായി രാജ്യങ്ങളുടെ ഭരണക്രമത്തില്‍ ജനാധിപത്യ വ്യവസ്ഥ പുനഃസ്ഥാപിക്കണം. ഏഷ്യയുടേയും ആഫ്രിക്കയുടേയും ക്ഷേമത്തിന് ഇന്ത്യ എന്നും മുന്‍കൈ എടുക്കുമെന്നും തിരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ആദ്യഘട്ടത്തില്‍ ഒന്നരലക്ഷം യുഎസ് ഡോളര്‍ പണയപ്പെടുത്തി യുഎന്നിനായി ഇന്ത്യ സഹായം നല്‍കും. കൊറോണയുടെ പശ്ചാത്തലത്തില്‍ നിരവധി രാജ്യങ്ങള്‍ക്ക് ഇപ്പോള്‍ സഹായം വേണ്ട സ്ഥിതിയിലാണ്. അതിര്‍ത്തി സംരക്ഷണത്തിനായുള്ള പോരാട്ടത്തിലാണ് ചില രാജ്യങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് ലോകരാഷ്ട്രങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി നിര്‍ണ്ണായക പങ്ക് വഹിക്കാനാവും. രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുന്നതിനായാണ് ഇന്ത്യ സഹായം നല്‍കുന്നതെന്നും തിരുമൂര്‍ത്തി അറിയിച്ചു.

Read Also: ലോകം ജയത്തിനരികെ; രാജ്യങ്ങൾക്ക് നന്ദി അറിയിച്ച് ആരോഗ്യമന്ത്രി

അതേസമയം ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം കരകയറാന്‍ സാധ്യതയുണ്ടെന്ന അന്തരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്) പ്രവചിച്ചു. കോവിഡ് മഹാമാരിക്കിടയിലും ഇരട്ടയക്ക വളര്‍ച്ച അടയാളപ്പെടുത്തിയ ഏകം രാജ്യം ഇന്ത്യയാണ്. 2021ല്‍ രാജ്യത്തിന്റെ വളര്‍ച്ച 11.5 ശതമാനത്തിലെത്തുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. ചൊവ്വാഴ്ച ഐഎംഎഫ് പുറത്തിറക്കിയ അവരുടെ അതിവേഗ വളര്‍ച്ച പ്രവചനങ്ങളിലാണ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലെ വാക്സിന്‍ വിതരണമടക്കം സമീപകാല സര്‍ക്കാരിന്റെ പുനരുജ്ജീവന പദ്ധതികളും വിശകലനം ചെയ്തുകൊണ്ടാണ് ഐഎംഎഫ് പ്രവചനം നടത്തിയിരിക്കുന്നത്. ഐഎഫ്‌എഫിന്റെ 2021 ലെ പ്രവചന പ്രകാരം ഇന്ത്യക്ക് പിന്നാലെ ചൈനയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടുന്ന രാജ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button