ന്യൂഡല്‍ഹി: ലോകം മഹാമാരിക്കെതിരെ ജയം നേടുന്ന ഘട്ടത്തിലെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍. ലോകരാജ്യങ്ങളുടെ ഒത്തൊരുമിച്ചുള്ള നീക്കമാണ് ഏക പരിഹാരമെന്നും അത് എല്ലാ രംഗത്തും കാണുന്നുണ്ടെന്നും ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.
Read Also: “കോവിഡിനെതിരെ പോരാടാൻ ലോകം പിന്തുടരുന്നത് ഭാരതീയ മാതൃക” : മോഹന്‍ ഭഗവത്
‘വ്യാപകമായി മാറിയ മഹാമാരിക്കെതിരെ വിവിധ പ്രശ്‌നങ്ങള്‍ക്കിടയിലും ഒന്നിച്ചു നിന്ന എല്ലാ രാജ്യങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. ക്രിയാത്മക സമീപനങ്ങളിലൂടെ എല്ലാവരും നടത്തിയ കൂട്ടായ്മയുടെ ഫലമാണ് വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നത്.’ ലോകാരോഗ്യ സംഘടനയുടെ 148-ാം വാര്‍ഷിക യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. കൊറോണയ്ക്ക് ശേഷമുള്ള ലോകം പല വെല്ലുവിളികളേയും നേരിടുകയാണ്. പുതിയ കാഴ്ച്ചപ്പാടോടു കൂടി ലോകാരോഗ്യ സംഘടന നേതൃത്വം നല്‍കണം. എല്ലാ രാജ്യങ്ങളുടെ കഴിവുകളെ ഏകോപിപ്പിച്ച് ആരോഗ്യരംഗത്തിന് പുതിയ ദിശ നല്‍കേണ്ട ചുമതല ലോകാരോഗ്യ സംഘടനയ്ക്ക് മാത്രമാണെന്നും ഡോ. ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.
Post Your Comments