Latest NewsNewsIndia

കർഷകർക്ക് ആശ്വാസം; കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ, ലക്ഷക്കണക്കിന് കൃഷിക്കാർക്ക് ഗുണം ചെയ്യും

പുതിയ കാർഷിക ബിൽ വന്നാൽ താങ്ങുവില എടുത്തുകളയുമെന്ന വ്യാജപ്രചാരണങ്ങൾ നിലനിൽക്കുമ്പോഴാണ് സർക്കാരിൻ്റെ ഈ തീരുമാനം

കൊപ്രയുടെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രസർക്കാർ. കൃഷിക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനം. ക്യാബിനറ്റ് കമ്മിറ്റി ഓഫ് എക്കണോമിക് അഫയേഴ്സ് ആണ് കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിച്ചതിന് അംഗീകാരം നൽകിയത്. ക്വിന്റലിന് 10,335 രൂപയിലേക്കാണ് താങ്ങുവില വർദ്ധിപ്പിച്ചത്.

2020ൽ ഇത് 9,960രൂപയായിരുന്നു. 375 രൂപയാണ് വർധിപ്പിച്ചത്. 12 സംസ്ഥാനങ്ങളിലെ കൃഷിക്കാർക്ക് ഇത് ഗുണകരമാകുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ വ്യക്തമാക്കി. ലക്ഷക്കണക്കിന് കൃഷിക്കാർക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർക്ക് വേണ്ടി കേന്ദ്രം നടപ്പിലാക്കുന്ന നിരവധി തീരുമാനങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.

Also Read: കഞ്ചാവ് കേസ് പ്രതിയുടെ വീട്ടിൽ നിന്നും മാൻകൊമ്പുകളും ആയുധങ്ങളും പിടിച്ചെടുത്തു

സർക്കാർ വില ഉയർത്തുമ്പോൾ വ്യാപാര മേഖലയിൽ സ്വാഭാവികമായി വില ഉയരും. ഇത് കർഷകർക്ക് ഇപ്പോൾ ഉള്ളതിനേക്കാൾ ഇരട്ടി വില ലഭിക്കാൻ കാരണമാകും. പുതിയ കാർഷിക ബിൽ വന്നാൽ താങ്ങുവില എടുത്തുകളയുമെന്ന വ്യാജപ്രചാരണങ്ങൾ ഉണ്ടാകുന്നതിനിടയിലാണ് കൊപ്രയുടെ താങ്ങുവില കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button