Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത, ചിരിച്ച് കൊണ്ട് കൈകൾ കറക്കി വിചിത്ര ഭാവത്തിൽ അമ്മ ; വീഡിയോ

ചിറ്റൂർ : പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു.മന്ത്രവാദിയുടെ വാക്കുകേട്ട് മക്കൾ പുനർജനിക്കുമെന്ന ധാരണയിലാണ് വിദ്യാസമ്പന്നരായ മാതാപിതാക്കൾ മക്കളെ തലയ്ക്കടിച്ച് കൊന്നതെന്നായിരുന്നു വാർത്തകൾ. മഡനപ്പള്ളി ​ഗവ. ഡി​ഗ്രി കോളജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറായ പുരുഷോത്തം നായിഡുവും ഭാര്യ ചിറ്റൂർ ഐഐടി ടാലൻ്റ് സ്കൂളിലെ അധ്യാപികയായ പദ്മജയും മക്കളെ കൊലപ്പെടുത്തുകയായിരുന്നു. 27കാരിയായ അലേഖ്യയും 22കാരിയായ സായി ദിവ്യയുമാണ് കൊല്ലപ്പെട്ടത്. കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോൾ മക്കൾ പുനർജീവിക്കുമെന്നായിരുന്നു ഇവരുടെ അവകാശവാദം. ഡംബെൽ കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊല.

Read Also : ഇന്ത്യാഗേറ്റിന് മുൻപിൽ ഖാലിസ്താൻ പതാക ഉയർത്താൻ ഐഎസ്ഐ പണം നൽകിയതായി സൂചന 

ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ദുരൂഹതയേറുന്നതാണ്. പെൺകുട്ടികളുടെ മാതാപിതാക്കളുടെ പെരുമാറ്റമാണ് വിചിത്രമായിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ‌ ടിവി 9 തെലുങ്ക് പുറത്തുവിട്ടു. കൈകൾ കറക്കി വിചിത്ര ഭാവത്തിൽ ഉദ്യോ​ഗസ്ഥർക്കൊപ്പം നടന്നു നീങ്ങുന്ന അമ്മയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മാനസിക നില തെറ്റിയ രീതിയിലാണ് ഇവരുടെ പെരുമാറ്റം. ഉദ്യോ​ഗസ്ഥർക്കൊപ്പം നടന്നുനീങ്ങുന്നതിനിടെ ഇവർ പരിസരം മറന്ന് ചിരിക്കുന്നതും കാണാം. വിഡിയോയിലുടനീളം ഇവർ കൈകൾ കറക്കുന്നതുകാണാം.

New

അതേസമയം, മക്കളുടെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന പിതാവിന്റെ വിഡിയോയും ചാനൽ പുറത്തുവിട്ടു. മൃതദേഹം സംസ്കരിക്കുന്ന സ്ഥലത്ത് കണ്ണീരോടെ ചടങ്ങുകൾ ചെയ്യുന്ന പിതാവിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് പേരുടേയും പെരുമാറ്റത്തിൽ സംശയമുള്ളതായി പൊലീസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കേസിൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button