Latest NewsKeralaNews

അശ്ലീല കമന്റ്, അജിനാസിന് കൂടുതല്‍ കുരുക്ക് : യുവാവിനെതിരെ ഒന്നിച്ച് നീക്കം നടത്തി ഖത്തര്‍-കേരള പൊലീസ്

അത് ഫേക്ക് ഐഡിയെന്ന് അജ്നാസ് : വിശ്വസിക്കാന്‍ തയ്യാറാകാതെ ജനങ്ങള്‍

 

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകളുടെ ഫോട്ടോയ്ക്ക് താഴെ അശ്ളീല കമന്റ് ഇട്ട പ്രവാസിയായ പേരാമ്പ്ര സ്വദേശി അജ്‌നാസിനെതിരെ കേരള പൊലീസ് കേസ് എടുത്തു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ പരാതിയിലാണ് അജ്നാസിനെതിരെ പോലീസ് കേസെടുത്തത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ബാലിക ദിനത്തില്‍ എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് കെ.സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. ഇതിന് താഴെയാണ് അജിനാസ് എന്നയാള്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റിട്ടത്.

Read Also : ചത്ത മുതലയുടെ വയറ്റില്‍ കോണ്ടവും പാഡുകളും കണ്ടെത്തി

അതേസമയം, ഖത്തര്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട് വന്നു. ഖത്തറിലെ റേഡിയോ ന്യൂസിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തില്‍ ഖത്തര്‍ എംബസിലേക്ക് നിരവധി പരാതികളാണ് കേരളത്തില്‍ നിന്ന് എത്തിയത്. ഇതേത്തുടര്‍ന്നാണ് വിഷയത്തില്‍ ഖത്തര്‍ പോലീസ് ഇടപെട്ടത്. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരെ വളരെ മോശമായി ചിത്രീകരിച്ച് ഇയാള്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇതും ഖത്തര്‍ എംബസിയില്‍ പരാതിയായി ലഭിച്ചു.

പേരാമ്പ്രക്കടുത്ത് പെരുഞ്ചേരിക്കടവിലെ അജ്‌നാസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രകടനം നടത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. അജ്‌നാസ് തുടര്‍ച്ചയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വികൃതമാക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നതോടെയാണ് യുവമോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്. വീട്ടില്‍ പ്രതിഷേധം തുടര്‍ന്നതോടെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് അജ്‌നാസിന്റെ പിതാവ് രംഗത്തെത്തിയിരുന്നു.

അതിനിടെ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ അല്ലെന്നും. ആരോ ഫേക്ക് ഐഡി ഉണ്ടാക്കയിതാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ജിം ട്രെയിനറനായ അജ്‌നാസ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ താന്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button