ഇന്ത്യയുടെ 72 ആമത് റിപ്പബ്ലിക് ദിന പരേഡില്‍ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിന് വർഗീയ കമൻ്റുമായി യുവാവ്. മലയാളിയായ യുവാവാണ് ഫേസ്ബുക്കിൽ പ്രതികരണമറിയിച്ചത്. ഹൈന്ദവ മത വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്ന തെയ്യം ചെണ്ട പോലുള്ളവ ഒഴിവാക്കണമായിരുന്നുവെന്നും മതേതര കേരളത്തിൽ സവർണ നിലപാട് ഒളിച്ചുകടത്തുന്നുവെന്നുമാണ് യുവാവ് പറയുന്നത്.
കേരളത്തിന്‍റെ സാംസ്‌കാരിക പാരമ്പര്യം വിളിച്ചോതുന്ന രണ്ട് ഭാഗങ്ങളുള്ള ‘കയര്‍ ഓഫ് കേരള’ നിശ്ചലദൃശ്യം ആണ് കേരളം ഒരുക്കിയത്. തേങ്ങയുടെയും തൊണ്ടിന്‍റെയും ചകിരിയുടെയും പശ്ചാത്തലത്തിലാണ് കയര്‍ നിര്‍മാണ ഉപകരണമായ റാട്ടും കയര്‍ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയും ചിത്രീകരിച്ചത്. കായലിലേക്ക് ചാഞ്ഞ് കായ്ച്ച് നിൽക്കുന്ന തെങ്ങുകളുമാണ് പശ്ചാത്തലം.
മണല്‍ത്തിട്ടയില്‍ പ്രതീകാത്മകമായി ഉയര്‍ന്നു നില്‍ക്കുന്ന കരിക്കിന്‍റെ മാതൃകയും വശങ്ങളില്‍ വിവിധ പാകത്തിലുള്ള തേങ്ങകളും സമീപത്ത് തൊണ്ട് തല്ലുന്ന സ്ത്രീകളും ഉണ്ട്. മുൻപിൽ തെയ്യവും ഉണ്ട്. പ്രശസ്ത ടാബ്ലോ കലാകാരന്‍ ബപ്പാദിത്യ ചക്രവര്‍ത്തിയാണ് ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന് വേണ്ടി നിശ്ചലദൃശ്യം തയ്യാറാക്കിയത്.
Post Your Comments