മസ്‍കറ്റ് : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചു. രാഷ്‍ട്രപതിക്ക് ആരോഗ്യവും സന്തോഷവും നേര്‍ന്ന ഒമാന്‍ ഭരണാധികാരി, ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും വികസനവുമുണ്ടാകട്ടെയെന്നും സന്ദേശത്തില്‍ ആശംസിച്ചു. അതേസമയം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാനിലെ ഇന്ത്യന്‍ എംബസിയില്‍ ചൊവ്വാഴ്‍ച രാവിലെ 7.50ന് ദേശീയ പതാക ഉയര്‍ത്തുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു.
Read Also: രാജ്യത്ത് വീണ്ടും നോട്ട് നിരോധനം? നയം വ്യക്തമാക്കി ആർബിഐ
എന്നാൽ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സൈനിക ശക്തി വിളിച്ചോതുന്ന പരേഡ് ഡല്‍ഹി രാജ്പഥില്‍ തടസ്സമില്ലാതെ നടക്കും. എന്നാല്‍ പരേഡില്‍ പങ്കെടുക്കുന്ന സൈനികരുടെ എണ്ണം ചുരുക്കിയിട്ടുണ്ട് റിപ്പബ്ലിക് ദിനപരേഡില്‍ ചരിത്രത്തിലാദ്യമായി ബംഗ്ലാദേശ് സേനയും പങ്കെടുക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്‍റെ 50-ാം വാര്‍ഷികത്തിലാണ് അവരുടെ സൈന്യത്തിന്‍റെ സാന്നിധ്യം നമ്മുടെ പരേഡിലുണ്ടാകുക.
Post Your Comments