Latest NewsIndiaNews

റിപ്പബ്ലിക് ദിന പരേഡ് : ബ്രഹ്മോസ് റജിമെന്റിന്റെ യുദ്ധ കാഹളത്തില്‍ ‘സ്വാമിയേ ശരണമയ്യപ്പാ’ മന്ത്രവും

പരമ്പരാഗതമായി ഉപയോഗിയ്ക്കുന്ന ദുര്‍ഗാ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് എന്നിവയ്‌ക്കൊപ്പമാണ് സ്വാമി സ്തുതിയും ഉള്‍പ്പെടുത്തിയത്

ന്യൂഡല്‍ഹി : രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡില്‍ 861 ബ്രഹ്മോസ് മിസൈല്‍ റജിമെന്റിന്റെ യുദ്ധകാഹളം ‘സ്വാമിയേ ശരണമയ്യപ്പാ’ മന്ത്രം. പരമ്പരാഗതമായി ഉപയോഗിയ്ക്കുന്ന ദുര്‍ഗാ മാതാ കീ ജയ്, ഭാരത് മാതാ കീ ജയ് എന്നിവയ്‌ക്കൊപ്പമാണ് സ്വാമി സ്തുതിയും ഉള്‍പ്പെടുത്തിയത്.

മധ്യദൂര സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ഉപയോഗിക്കാന്‍ അനുമതി കിട്ടിയ ആദ്യത്തെ സൈനിക സംഘമാണ് 861 മിസൈല്‍ റജിമെന്റ്. ഓപറേഷന്‍ മേഘദൂത്, ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ പരാക്രം എന്നിവയില്‍ റജിമെന്റ് പങ്കെടുത്തിട്ടുണ്ട്. ജനുവരി 15ന് ഡല്‍ഹിയില്‍ നടന്ന 73-ാമത് കരസേനാ ദിനാചരണ പരേഡിലും ബ്രഹ്മോസിന്റെ യുദ്ധ കാഹളം സ്വാമിയേ ശരണമയ്യപ്പാ മന്ത്രമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button