ന്യൂഡൽഹി : രാജ്യതലസ്ഥാന കര്‍ഷക സമരത്തിന്റെ മറവിൽ നടക്കുന്ന അക്രമങ്ങളെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റിപ്പബ്ലിക്ക് ദിനമായ ഇന്ന് കർഷകർ നടത്തിയ മാർച്ച് അക്രമാസക്തമായതിനെ കുറിച്ചാണ് രാഹുൽ ഇങ്ങനെ പ്രതികരിച്ചത്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആർക്കു പരിക്കേറ്റാലും അത് ഈ രാജ്യത്തിനേൽക്കുന്ന മുറിവാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
हिंसा किसी समस्या का हल नहीं है। चोट किसी को भी लगे, नुक़सान हमारे देश का ही होगा।
देशहित के लिए कृषि-विरोधी क़ानून वापस लो!
— Rahul Gandhi (@RahulGandhi) January 26, 2021
അതേസമയം, ചെങ്കോട്ടയില്‍ ഉയരേണ്ടത് ദേശീയ പതാക മാത്രമാണെന്നും കര്‍ഷകര്‍ അവിടെ കൊടിമരത്തില്‍ അവരുടെ പതാക ഉയര്‍ത്തിയത് തെറ്റാണെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. കര്‍ഷകസമരത്തിന്റെ പേരില്‍ നടത്തിയ അക്രമങ്ങളോടും ചെങ്കോട്ടയില്‍ എത്തി കര്‍ഷകര്‍ റിപ്പബ്ലിക് ദിനത്തില്‍ സിഖ് പതാക ഉയര്‍ത്തിയ സംഭവത്തോടും പ്രതികരിക്കുകയായിരുന്നു ശശി തരൂര്‍. കര്‍ഷകരുടെ സമരം തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന ഒരാളാണ് ഞാന്‍. അക്രമത്തിന്റെ മാര്‍ഗ്ഗം യാതൊരു വിധത്തിലും സമ്മതിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
Post Your Comments