KeralaNattuvarthaLatest NewsNews

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസ് ; രണ്ടുപേരെ പിടികൂടി

2 പേരെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു

മലമ്പുഴ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചെന്നൈ കൊടുങ്ങയൂർ രവി ഗാർഡൻ ജെ. വസന്തകുമാർ (40), മലപ്പുറം പൂക്കോട്ടൂർ വേങ്ങരത്തൊടി വി.ടി. മുഹമ്മദ് മുസ്തഫ (51) എന്നിവരാണ് അറസ്റ്റിലായത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. 2 പേരെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.

പാലക്കാട് കല്ലേപ്പുള്ളി സ്വദേശി നൽകിയ പരാതിയിലാണു നടപടി. കൂടുതൽ പേരിൽ നിന്ന് ഇരുവരും പണം തട്ടിയെടുത്തിട്ടുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചു. 2019 ജൂണിലാണു കേസിനാസ്പദമായ സംഭവം. ഇരുവരുടെയും ബാങ്ക് അക്കൗണ്ടിലേക്കാണു യുവാവു പണം കൈമാറിയത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെ പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button