Latest NewsNewsIndia

സഹോദരിയെ കൊലപ്പെടുത്തിയ ശേഷം തന്നെയും കൊലപ്പെടുത്താന്‍ ആലേഖ്യ നിര്‍ബന്ധിച്ചു; ‘ആഭിചാര’ കൊലപാതകത്തില്‍ അമ്മയുടെ മൊഴി

അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് ആഭിചാരത്തിന്റെ പേരിൽ മാതാപിതാക്കളാൽ കൊല്ലപ്പെട്ടത്.

ബംഗളൂരു: ആന്ധ്രാപ്രദേശില്‍ അഭ്യസ്തവിദ്യരായ മാതാപിതാക്കള്‍ അന്ധവിശ്വാസത്തിന്‍റെ പേരില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് സമൂഹം കേട്ടത്. ആന്ധ്ര ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നീ യുവതികളാണ് ആഭിചാരത്തിന്റെ പേരിൽ മാതാപിതാക്കളാൽ കൊല്ലപ്പെട്ടത്. മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പള്‍ എന്‍ പുരുഷോത്തം നായിഡുവും ഭാര്യയും ഒരു സ്വകാര്യ കോളജ് പ്രിന്‍സിപ്പളുമായ പത്മജ എന്നിവർ പൊലീസ് പിടിയിലായതോടെയാണ് ഈ സംഭവം ലോകം അറിഞ്ഞത്.

read also:ട്രാക്ടർ റാലിയിലെ സംഘർഷം; അക്രമം ഒന്നിനും പരിഹാരമല്ലെന്ന് രാഹുൽ ഗാന്ധി

ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവര്‍ പറഞ്ഞതെന്നാണ് ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട്. മൂത്തമകള്‍ അലേഖ്യയാണ് ഇളയ സഹോദരി സായ് ദിവ്യയെ കൊലപ്പെടുത്തിയതെന്നാണ് ഇരുവരും അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. അങ്ങനെ ചെയ്താല്‍ മാത്രമെ സഹോദരിയുടെ ആത്മാവിനൊപ്പം ഒത്തു ചേര്‍ന്ന് അവളെ മടക്കി കൊണ്ടുവരാന്‍ സാധിക്കു എന്നാണ് മകള്‍ പറഞ്ഞതെന്നാണ് ഇവരുടെ മൊഴി. തിങ്കളാഴ്ച കലിയുഗം അവസാനിച്ച്‌ സത് യുഗം പിറക്കുമെന്നും അപ്പോഴേക്കും സഹോദരിയുമായി മടങ്ങിവരുമെന്നുമായിരുന്നു അലേഖ്യ പറഞ്ഞതെന്നും ഇവര്‍ പോലീസിനു മൊഴി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button