കോഴിക്കോട് : ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ പരാതിയില്‍ പേരാമ്പ്ര സ്വദേശി അജ്‌നാസിനെതിരേയാണ് പോലീസ് കേസെടുത്തത്.
സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ബാലിക ദിനത്തില്‍ എന്റെ മകള്‍ എന്റെ അഭിമാനം എന്ന ഫേസ്ബുക്ക് കുറിപ്പോടെയാണ് കെ.സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം പങ്കുവെച്ചത്. ഇതിന് താഴെയാണ് അജിനാസ് എന്ന പ്രവാസി മകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റിട്ടത്.
സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതിനും പോലീസ് കേസെടുക്കാന്‍ വൈകുന്നതിനുമെതിരേ ബി.ജെ.പി. നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ വ്യക്തിഹത്യ നടക്കുമ്പോള്‍ നടപടി എടുക്കാന്‍ പോലീസിന് മടിയാണെന്ന് ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചിരുന്നു.
സുരേന്ദ്രന്‍ പങ്കുവെച്ച ചിത്രം ആയിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്യുകയും 8000-ത്തില്‍ അധികം ആളുകള്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭൂരിഭാഗം ആളുകളും ആശംസകള്‍ അറിയിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. എന്നാല്‍, അധിക്ഷേപ സ്വഭാവമുള്ള കമന്റുകളും ഇതിലുണ്ട്.
Post Your Comments