Latest NewsKeralaNews

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സ് കളങ്കപ്പെട്ടുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനും സി.പി.എമ്മിനും

വൈറലായി എം.ടി.രമേശിന്റെ കുറിപ്പ്

തിരുവനന്തപുരം : ഇന്ന് രാജ്യതലസ്ഥാനത്ത് നടന്ന കര്‍ഷക സമരത്തിനെതിരെ ബിജെപി നേതാന് എം.ടി.രമേശ്. ലോകത്തിന് മുന്നില്‍ എന്റെ രാജ്യത്തിന്റെ യശസ്സ് കളങ്കപ്പെട്ടുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിനും സി.പി.എമ്മിനുമാണ്.കര്‍ഷകരുടെ പേരില്‍ രാജ്യത്ത് കലാപമുണ്ടാക്കാന്‍ ആസൂത്രണം ചെയ്ത ദേശദ്രോഹികളുടെ പക്ഷത്താണ് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകാരുമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also : അമിത് ഷായുടെ ഇടപെടല്‍ ഫലം കണ്ടു , പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍ മടങ്ങുന്നു

ഡല്‍ഹിയില്‍ സമരം ചെയ്യുന്നത് കര്‍ഷകരല്ല നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉള്ള ചിലര്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ ഡല്‍ഹിയില്‍ തമ്പടിക്കുകയാണെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞതാണ്. വിഘടനവാദികളായ ഖലിസ്ഥാന്‍ ഭീകരവാദികളാണ് ചെങ്കോട്ടയില്‍ ദേശീയ പതാകയ്ക്ക് അവരുടെ പതാക ഉയര്‍ത്തിയത്.എസ്.ഡി.പി.ഐ മുതല്‍ സി.പി.എം വരെ ചെറുതും വലുതുമായ രാജ്യ വിരുദ്ധ സംഘടനകളാണ് ഈ സമരം നയിക്കുന്നത്. അവരുടെ അഴിഞ്ഞാട്ടം അനുവദിച്ച് കൊടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button