KeralaNattuvarthaLatest NewsNews

കുളിക്കാനിറങ്ങിയ പതിനാലു വയസുകാരൻ മുങ്ങി മരിച്ചു

കക്കയത്തിനടുത്ത് തോണിക്കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കോഴിക്കോട് : കൂരാച്ചുണ്ട് കക്കയത്തിനടുത്ത് തോണിക്കടവില്‍ കുളിക്കുന്നതിനിടയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അബ്ദുല്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് അബ്ദുള്ള ബാവ(14) ആണ് മരിച്ചത്.

കുടുംബത്തോടൊപ്പമാണ് മുഹമ്മദ് അബ്ദുള്ള ബാവ ഇവിടെയെത്തിയത്. കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിൽ അപകടം സംഭവിക്കുകയായിരുന്നു. പടനിലം ഫെയ്‌സ് സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്. ഉമ്മു സല്‍മയാണ് മാതാവ്. സഹോദരന്‍ അഹമ്മദ് കബീര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button