Latest NewsKeralaNews

കേരളം കോവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടു എന്ന പ്രചാരണം ; പ്രതികരണവുമായി ആരോഗ്യമന്ത്രി

ജീവിത ശൈലി രോഗങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതായും മന്ത്രി പറഞ്ഞു

തിരുവനന്തപുരം : കേരളം കോവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടു എന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ട കോവിഡ് സ്ഥിതി വിവര കണക്കുകള്‍ പ്രകാരം രാജ്യത്ത് തന്നെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി നേരിടുന്ന സംസ്ഥാനമാണ് കേരളം. ഇതോടെ കോവിഡ് ജാഗ്രതയില്‍ കേരളം പരാജയപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിനോട് പ്രതികരിയ്ക്കുകയായിരുന്നു മന്ത്രി.

രോഗപ്പകര്‍ച്ച പാരമ്യത്തിലെത്തുന്നത് തടയാന്‍ സാധിച്ചു. മരണ നിരക്ക് കുറയ്ക്കാനായതായും മന്ത്രി പറഞ്ഞു. ഉയര്‍ന്ന ജനസാന്ദ്രത കോവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണമായി. ജീവിത ശൈലി രോഗങ്ങള്‍ കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതായും മന്ത്രി പറഞ്ഞു.

നിലവില്‍ എല്ലാം ദിവസവും ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയില്‍ കഴിയുന്നതും കേരളത്തിലാണ്. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കോവിഡ് രോഗികളുടെ എണ്ണം അപകടകരമാം വിധം കൂടുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button