കർഷക പ്രതിഷേധമെന്ന പേരിൽ ഡൽഹിയിൽ നടന്ന ട്രാക്ടർ റാലിയിൽ വ്യാപക സംഘർഷം. ഉച്ചയോടെ ചങ്കോട്ട പരിസരത്തെത്തിയ പ്രതിഷേധക്കാർ ചെങ്കോട്ടയ്ക്ക് മുകളിൽ കയറി വിവിധ പതാകകൾ ഉയർത്തിയിരുന്നു. ഇതിനു ശേഷമാണ് സ്ഥലം സംഘർഷാവസ്ഥയിലേക്ക് മാറിയത്. പൊലീസ് നിർദേശങ്ങളെല്ലാം അപ്പാടെ തള്ളിക്കളഞ്ഞാണ് ഇവർ ഇവിടെയെത്തിയത്.
പൊതുമുതൽ നശിപ്പിച്ച ഇവർ പോലീസുകാർക്കെതിരെയും അക്രമം അഴിച്ചുവിട്ടു. ഇതിനിടയിൽ ട്രാക്ടറുമായെത്തിയ പ്രതിഷേധക്കാർ പോലീസുകാരെ കൊലപ്പെടുത്താനും ശ്രമം നടത്തി. മാരകായുധങ്ങളുമായാണ് ഇവർ ഡൽഹി അതിർത്തിയിലേക്ക് പ്രവേശിച്ചത്. പ്രതിഷേധക്കാർ വാളുപയോഗിച്ച് പോലീസിനെ ആക്രമിച്ചു. വനിതാ പൊലീസുകാരേയും പ്രതിഷേധക്കാർ വെറുതേ വിട്ടില്ല. പ്രതിഷേധം ശക്തമായതോടെ ഐടിഒയിൽ പ്രതിഷേധിക്കുന്നവരെ നേരിടാൻ കേന്ദ്ര സേന ഇറങ്ങി.
സമാധാനപരമായി മാത്രം ട്രാക്ടർ റാലി നടത്തുമെന്നായിരുന്നു പ്രതിഷേധക്കാർ അറിയിച്ചത്. എന്നാൽ, റാലി ഡൽഹിയിൽ പ്രവേശിച്ചത് മുതൽ സംഘർഷാഭരിതമായിരുന്നു. ആക്രമിച്ചപ്പോൾ തിരിച്ചാക്രമിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന സർക്കാർ ബസ് അടക്കം തല്ലിത്തകർത്തു. ദേശീയപതാക മാത്രം ഉയർത്താറുള്ള കൊടിമരത്തിൽ പ്രതിഷേധം നടത്തുന്ന സംഘടനകളുടെ കൊടികൾ സ്ഥാപിക്കുകയും ചെയ്തു.
Post Your Comments