KeralaNattuvarthaLatest NewsNewsIndiaCrime

ആതിരയ്ക്ക് പിന്നാലെ ശ്യാമളയും; ആത്മഹത്യയ്ക്ക് പിന്നിലെ കാരണമിത്, തകർന്ന് സുനിതാ ഭവൻ

ഒളിഞ്ഞും തെളിഞ്ഞും പലരും കൊലപാതകിയെന്ന് മുദ്രകുത്തി

കല്ലമ്പലത്ത് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ആതിരയുടെ ഭര്‍തൃ മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്ന് രാവിലെയാണ്. തിരുവനന്തപുരം കല്ലമ്പലം സുനിതാ ഭവനില്‍ ശ്യാമളയാണ് മരിച്ചത്. വീടിന് തൊട്ടടുത്തുള്ള കോഴി ഫാമിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ജനുവരി 15-നാണ് ശ്യാമളയുടെ മരുമകളായിരുന്ന ആതിരയെ കഴുത്തറുത്ത് മരിച്ച നിലയിൽ ബാത്ത്റൂമിനുള്ളിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഒന്നര മാസത്തിനുള്ളിലായിരുന്നു ആതിരയുടെ മരണം. ആതിര ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറഞ്ഞു. ഇതോടെ, പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും മരണത്തിൽ അസ്വഭാവികതയൊന്നും കണ്ടെത്താൻ സാധിച്ചില്ല.

Also Read: ‘ലോക രാജ്യങ്ങളുടെ ഫാർമസിയായി ഇന്ത്യ മാറി’; റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ശ്യാമളയുടെ ആത്മഹത്യ. ആതിരയുടെ മരണത്തിൽ ശ്യാമളയ്ക്ക് നേരെ പലരും സംശയമുന്നയിച്ചിരുന്നു. ശ്യാമള മകളോട് വഴക്കുണ്ടാക്കുമായിരുന്നുവെന്ന് ആതിരയുടെ അമ്മ മൊഴി നൽകിയിരുന്നു. ആതിര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പിന്നിലെ കാരണം കണ്ടെത്തണമെന്നും ഭർതൃപിതാവും ആരോപിച്ചിരുന്നു.

Also Read: ‘പുതിയ തലമുറ എത്രത്തോളം വഴിതെറ്റിപ്പോയി എന്ന് നിമിഷയുടെ കഥാപാത്രം കാണിച്ചു തരുന്നു’; വൈറൽ കുറിപ്പ്

കൂടാതെ, നാട്ടുകാരിൽ ചിലരും ഇവർക്കെർക്കെതിരെ മൊഴി നൽകിയിരുന്നു. ഒളിഞ്ഞും തെളിഞ്ഞും പലരും കൊലപാതകിയെന്ന് മുദ്രകുത്തിയെന്നും ഇതേത്തുടർന്നുണ്ടായ മാനസികസംഘർഷത്തെ തുടർന്നാണ് ശ്യാമള ആത്മഹത്യ ചെയ്തതെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.

ആതിരയുടെ മരണത്തില്‍ 15-ലധികം പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ ബന്ധിപ്പിയ്ക്കാവുന്ന ഒന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആതിരയുടെ ഭര്‍തൃ മാതാവിനെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button