KeralaNattuvarthaLatest NewsNews

കാട്ടാന ചരിഞ്ഞ സംഭവം: സിങ്കാര ഫോറസ്റ്ററെ സ്ഥലംമാറ്റി

കേന്ദ്ര ആനസംരക്ഷണസമിതി അഡീഷണൽ ഡയറക്ടർ ആനയെ തീവെച്ച റിസോർട്ട് സന്ദർശിച്ചു

ഊട്ടി : മുതുമല മസിനഗുഡിയിൽ ആനയെ തീവെച്ചസംഭവത്തിൽ സിങ്കാര ഫോറസ്റ്റർ സുരേഷിനെ സ്ഥലം മാറ്റി. ചുമതലകളിൽ വീഴ്ചവരുത്തിയതിനെത്തുർന്നാണ് സുരേഷിനെ സ്ഥലം മാറ്റിയത്. ആനയെ കൃത്യമായി നിരീക്ഷിച്ചിരുന്നുവെങ്കിൽ ആനയെ തീവെച്ചസംഭവം തടയാൻ കഴിയുമായിരുന്നെന്ന് കണ്ടെത്തിയതിനാലാണ് നടപടി.

സംഭവത്തെപ്പറ്റി അന്വേഷിക്കാൻ കേന്ദ്ര ആനസംരക്ഷണസമിതി അഡീഷണൽ ഡയറക്ടർ മുത്തു തമിഴ് സെൽവൻ ആനയെ തീവെച്ച റിസോർട്ട് സന്ദർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button