COVID 19KeralaLatest NewsIndiaNews

മാസ്ക് ഇട്ടു സദ്യ കഴിക്കുന്ന രാഹുൽ സോഷ്യൽ മീഡിയക്കും വിഭവ സമൃദ്ധമായ സദ്യ നൽകുന്നു

'മാസ്ക് ഇട്ട് സദ്യ കഴിച്ചിട്ടുണ്ടോ? നല്ല രസാണ്'; രാഹുൽ ഗാന്ധിയുടെ അവസാനിക്കാത്ത കോമാളിത്തരങ്ങൾ

മാസ്ക് ഇട്ട് സദ്യ കഴിക്കുന്നവരെ കണ്ടിട്ടുണ്ടോ? കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ ഏറ്റവും അധികം ഉയർന്നു കേട്ട ചോദ്യമാണിത്. ചോദ്യത്തിനു കാരണക്കാരൻ മറ്റാരുമല്ല, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആണ്. മാക്സ് ഇട്ട് സദ്യ കഴിക്കണമെങ്കിൽ പ്രത്യേക കഴിവ് വേണമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. സംഭവം മറ്റൊന്നുമല്ല, തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ എത്തിയിരുന്നു. പ്രചരണ പരിപാടിക്ക് ശേഷം രാഹുൽ ജനങ്ങൾക്കൊപ്പമിരുന്നാണ് സദ്യ കഴിച്ചത്.

Also Read:അവഗണിക്കപ്പെടുന്നവരെ എന്നും ചേർത്തു നിർത്തിയിട്ടുള്ള മോദിജി, നിസാമുദ്ദീൻ ഒരു ഉദാഹരണം മാത്രം

സദ്യ കഴിച്ച് കൊണ്ടിരിക്കുന്ന രാഹുലിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ അത് ആഘോഷമാക്കിയിരിക്കുകയാണ് ട്രോളർമാർ. മുഖത്ത് മാസ്കും വെച്ച് പകുതി കഴിച്ച സദ്യയ്ക്ക് മുന്നിൽ ഇരിക്കുന്ന രാഹുൽ ഗാന്ധിയെ ആണ് ചിത്രത്തിൽ കാണാനാവുക. ഇതാണ് ട്രോളിനിടയാക്കിയിരിക്കുന്നത്. മാസ്ക് വെച്ചുകൊണ്ട് സദ്യ കഴിക്കുന്ന രാഹുൽ, എന്തിനാണ് ഈ ഷോ ഓഫ് എന്നൊക്കെ തുടങ്ങിയ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

തനിക്ക് തമിഴ്നാടുമായുള്ളത് രാഷ്ട്രീയ ബന്ധമല്ലെന്നും അത് രക്തബന്ധമാണെന്നും രാഹുൽ ഗാന്ധി പ്രചരണവേളയിൽ പറഞ്ഞു. പരിപാടിക്കിടെ കേന്ദ്രത്തെ വിമർശിച്ച രാഹുൽ ഗാന്ധി പക്ഷേ പരിഭാഷകന് നൽകിയത് എട്ടിന്റെ പണിയായിരുന്നു. രാഹുൽ ഗാന്ധി പറഞ്ഞത് മനസിലാകാതെ നിന്ന പരിഭാഷകന്റെ വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button