Latest NewsNewsIndia

മതേതര സംസ്ഥാനമായി തമിഴ്​നാട്​ എന്നും തുടരും; ബിജെപിയുടെ ശ്രമം നടക്കില്ല: സ്റ്റാലിന്‍

വി.കെ ശശികലയുടെ മടങ്ങിവരവിനെ കുറിച്ചുള്ള ചോദ്യത്തിന്​ മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നായിരുന്നു സ്റ്റാലിന്‍റെ നിലപാട്​.

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവമായി ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിന്‍. തമിഴ്​നാട്​ മതേതരമായി തന്നെ തുടരുമെന്നും ബി.ജെ.പിയെ തമിഴ്​ ജനത അംഗീകരിക്കില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. തമിഴിനെ ഇല്ലാതാക്കി പകരം ഹിന്ദിയും സംസ്​കൃതവും കൊണ്ടു വരാനാണ്​ ബി.ജെ.പി ശ്രമമെന്നും സ്റ്റാലിന്‍ പറഞ്ഞു. ന്യൂസ്​ 18 ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ്​ ഡി.എം.കെ അധ്യക്ഷന്‍റെ പരാമര്‍ശം.

Read Also:  ജനങ്ങൾ തീരുമാനിക്കും ഞാൻ കളത്തിലിറങ്ങണമോയെന്ന്’; ഫിറോസ് കുന്നംപറമ്പില്‍

എന്നാൽ തമിഴ്​ കവിയായ തിരുവള്ളുവറിന്​ കാവി നിറം നല്‍കാനാണ്​ ബി.ജെ.പിയുടെയും ആര്‍.എസ്​.എസിന്‍റെയും ശ്രമം. ഇത്​ അംഗീകരിക്കാനാവില്ല. കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളാവും വരുന്ന തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്നും സ്റ്റാലിന്‍ പറഞ്ഞു. കോണ്‍ഗ്രസ്​-ഡി.എം.കെ സഖ്യത്തെ സംബന്ധിച്ച്‌​ യാതൊരു സംശയത്തിനും ഇടയില്ല. പാര്‍ലമെന്‍റ്​ തെരഞ്ഞെടുപ്പിനെ ഒരുമിച്ചാണ്​ നേരിട്ടത്​. നിയമസഭ തെരഞ്ഞെടുപ്പിലും ഇത്​ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. വി.കെ ശശികലയുടെ മടങ്ങിവരവിനെ കുറിച്ചുള്ള ചോദ്യത്തിന്​ മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യത്തില്‍ അഭിപ്രായം പറയാനില്ലെന്നായിരുന്നു സ്റ്റാലിന്‍റെ നിലപാട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button