Latest NewsKeralaNattuvarthaNews

അനധികൃത മണൽക്കടത്ത് ; കടലുണ്ടിപ്പുഴയിൽ എട്ടുലോഡോളം മണൽ പിടികൂടി

വിവിധ കടവുകളിൽനിന്ന് മണൽ കടത്തുന്നുണ്ടെന്നാണ് പരാതി

വേങ്ങര : കടലുണ്ടിപ്പുഴയിലെ മണൽക്കടത്ത് റവന്യൂ വകുപ്പധികൃതർ പിടികൂടി. റവന്യൂവകുപ്പ് ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കടലുണ്ടിപ്പുഴയുടെ ഇല്ലിപ്പിലാക്കൽ മുച്ചറാണി കടവിൽനിന്ന് കടത്താനായി ശേഖരിച്ച എട്ടുലോഡോളം മണൽ പിടികൂടിയത്.

പുഴയിൽനിന്നും തോണി ഉപയോഗിച്ച് കരക്കെത്തിച്ച് ലോറിയിൽ കയറ്റാനായി കൂട്ടിയിട്ടതായിരുന്നു മണൽ. രണ്ടിടങ്ങളിലായാണ് മണൽ കൂട്ടിയിട്ടിരുന്നത്. ഇത്തരത്തിൽ വിവിധ കടവുകളിൽനിന്ന് മണൽ കടത്തുന്നുണ്ടെന്നാണ് പരാതി. മണൽ പുഴയിലേക്കുതന്നെ നിക്ഷേപിച്ചു. തിരൂരങ്ങാടി താലൂക്ക് ഇലക്ഷൻ െഡപ്യൂട്ടി തഹസിൽദാർ എ. ഷെരീഫ്, സി. സനൂപ്, കെ.എൻ. പ്രഭാശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് മണൽ പിടികൂടിയത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button