Latest NewsIndiaNews

ജീവത്യാഗം ചെയ്ത ധീരജവാൻ സന്തോഷ് ബാബുവിന് മഹാവീര്‍ ചക്ര

ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനീസ് ആക്രമണങ്ങളെ ചെറുക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ കേണല്‍ സന്തോഷ് ബാബുവിന് മഹാവീര്‍ ചക്ര സമ്മാനിക്കും. ധീരതയ്ക്കുള്ള ബഹുമതിയാണ് മഹാവീര്‍ ചക്ര. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിലാണ് സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതി ലഭിക്കുന്നത്.

Read Also: ‘അമ്മയുടെ സ്നേഹം ഇതാണ് ‘; പൂച്ചക്കുട്ടിയ്ക്ക് പാൽ കൊടുക്കുന്ന ഒരു തെരുവ് നായ, വീഡിയോ കാണാം

ചൈനീസ് സേനയ്ക്കെതിരെ മണിക്കൂറുകളോളം പോരാടിയാണ് സന്തോഷ് ബാബു ജന്മനാടിനായി തൻറ്റെ ജീവൻ സമർപ്പിച്ചത്. പരമോന്നത ബഹുമതിയായ പരമവീര്‍ ചക്രയ്ക്ക് ശേഷം സൈനിക തലത്തിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് മഹാവീര്‍ ചക്ര. സന്തോഷ് ബാബുവിനെക്കൂടാതെ ഗാല്‍വാന്‍ താഴ്വരയില്‍ ചൈനയോട് പോരാടിയ നിരവധി സൈനികര്‍ക്ക് ധീരതയ്ക്കുള്ള മെഡല്‍ സമ്മാനിക്കും.

Read Also: ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ ചേര്‍ത്ത പാൽ കുടിക്കാം; ഗുണങ്ങൾ നിരവധി

പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച എ.എസ്.ഐ മോഹന്‍ലാലിനും ഇത്തവണ ഗാലൻറ്റി പുരസ്‌കാരം സമ്മാനിക്കും. ഭീകരര്‍ സ്പോടക വസ്തുക്കള്‍ നിറച്ച വാഹനം തിരിച്ചറിഞ്ഞ് അതിനെതിരെ വെടിയുതിര്‍ത്തത് മോഹന്‍ലാലായിരുന്നു.

Read Also: കെ.സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റിട്ട പ്രവാസിക്കെതിരെ ഇന്ത്യന്‍ എംബസിയില്‍ കനത്ത പ്രതിഷേധം

2020 ഏപ്രില്‍ മുതല്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കെതിരെ ചൈനീസ് പ്രകോപനങ്ങള്‍ തുടരുകയാണ്. ജൂണിലായിരുന്നു ഗാല്‍വാനില്‍ ചൈന ആക്രമണം നടത്തിയത്. ഇരുപതോളം ഇന്ത്യന്‍ സൈനികരാണ് അന്ന് ഗാല്‍വാനില്‍ രക്തസാക്ഷിത്വം വഹിച്ചത്. കേണല്‍ സന്തോഷ് ബാബുവായിരുന്നു അന്ന് കമാന്‍ഡിംഗ് ഓഫീസര്‍. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് അതിര്‍ത്തി പ്രദേശമായ പാംഗോംങ്തടാകം കൈയ്യേറാന്‍ ചൈന ശ്രമിച്ചത്. ഇതാണ് പിന്നീട് വന്‍ സൈനിക നീക്കത്തിന് വഴിതെളിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button