KeralaLatest NewsNews

‘ഈ ദുരവസ്ഥ ആര്‍ക്കും ഉണ്ടാകരുത്’; വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ വിവരക്കേടിന് എന്തുപറയാൻ..

ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതിയില്‍ പൊലീസിന്റെയും വനിതാ കമ്മിഷന്റെയും ഭാഗത്തുനിന്നുള്ള നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കേ തന്നെ വിളിച്ച്‌ കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല.

പത്തനംതിട്ട: വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനിൽ നിന്ന് തനിക്കുണ്ടായ ദുരവസ്ഥ ആര്‍ക്കും ഉണ്ടാകരുതെന്ന് പത്തനംതിട്ട കോട്ടാങ്ങല്‍ താമരശേരില്‍ ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അയല്‍ വാസിയുടെ മര്‍ദ്ദനത്തില്‍ വാരിയെല്ലിന് ക്ഷതമേറ്റു റാന്നി താലൂക്ക് ആശുപത്രിയില്‍ മൂന്നു ദിവസവും തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. 2020 മാര്‍ച്ചിലും ഡിസംബറിലും വനിതാ കമ്മീഷന്‍ സിറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ വിളിച്ചെങ്കിലും അനാരോഗ്യം കാരണം പോകാനായില്ല.

28ന് പറക്കോട് നടക്കുന്ന സിറ്റിങ്ങില്‍ പങ്കെടുക്കാന്‍ വിളിച്ചെങ്കിലും യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് പറയാനാണ് വനിതാ കമ്മീഷനെ ബന്ധു വിളിച്ചതെന്നും ലക്ഷ്മിക്കുട്ടിയമ്മ പറയുന്നു. അതേസമയം വയോധികയെ അധിക്ഷേപിച്ചു സംസാരിച്ച സംഭവത്തില്‍ മാധ്യമങ്ങളെ പഴിപറഞ്ഞു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. വനിതാ കമ്മിഷന്‍ അധ്യക്ഷയെ നിരന്തരം അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചു കാട്ടി പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് മാധ്യമങ്ങള്‍ ചിന്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Read Also: ഒടുവിൽ കര്‍ഷകരോടുള്ള നയം മാറ്റാനൊരുങ്ങി സിപിഐഎം

വയോധികയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് സത്യസന്ധമാണെന്ന വിശ്വാസത്തോടെ സമൂഹമാധ്യമങ്ങളില്‍ തുടര്‍ന്നും പ്രചരിക്കുമെന്ന ബോധ്യം മാധ്യമങ്ങള്‍ക്കുണ്ടാകണം. ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതിയില്‍ പൊലീസിന്റെയും വനിതാ കമ്മിഷന്റെയും ഭാഗത്തുനിന്നുള്ള നിയമനടപടികള്‍ നടന്നുകൊണ്ടിരിക്കേ തന്നെ വിളിച്ച്‌ കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button