തിരുവനന്തപുരം : സമൂഹത്തിൽ സ്‌ത്രീകൾക്കെതിരെയുള്ള അക്രമത്തിനെതിരെ പിണറായി സർക്കാർവിപുലമായ പ്രചാരണ പരിപാടികൾ നടത്തുമ്പോഴും വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് രണ്ടുമാസമായി ആളില്ല. അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച എം.സി ജോസഫൈനു പകരം ആരെ നിയമിക്കുമെന്ന് ഇതുവരെ സിപിഎമ്മിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുഴുവൻസമയ പാർട്ടി പ്രവർത്തക വേണോ, പാർട്ടിക്കു പുറത്തുനിന്നു നിയമപരിജ്ഞാനമുള്ളയാൾ വേണോ എന്ന സംശയത്തിലാണ് പാർട്ടി.
ഒരു ചാനലിൽ നടന്ന ഫോൺ പരിപാടിയിൽ ഗാർഹിക പീഡനത്തെക്കുറിച്ച് പരാതി പറയാൻ വിളിച്ച സ്‌ത്രീയോട് മോശമായി പെരുമാറിയതാണ് എം.സി. ജോസഫൈന്റെ രാജിയിലേക്ക് നയിച്ചത്.ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും ഉപദ്രവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചില്ലെന്നു പരാതിക്കാരി പറഞ്ഞപ്പോൾ, ‘എന്നാൽ പിന്നെ അനുഭവിച്ചോ കേട്ടോ’ എന്നായിരുന്നു ജോസഫൈന്റെ പ്രതികരണം. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് ജോസഫൈൻ രാജി വെച്ചത്.
Post Your Comments