മലപ്പുറം: സമൂഹമാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവരെ കാത്തിരിക്കുന്നത് നിരാശ , ഫാത്തിമ തഹ്ലിയക്കെതിരെ കെ.പി.എ.മജീദ്.
നിയസഭാ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഫാത്തിമ തഹ്ലിയയ്‌ക്കെതിരെയാണ് കെ.പി.എ.മജീദിന്റെ പരസ്യപ്രതികരണം. സോഷ്യല്‍ മീഡിയയില്‍ താരമായ എം.എസ്.എഫ് വനിതാ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ വനിതാലീഗിന് പുറമെ ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ക്കും താല്‍പര്യമില്ല. വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യവും പാര്‍ട്ടി നിലപാടുകള്‍ക്കൊപ്പവും നില്‍ക്കുന്ന വനിതാലീഗ് ഭാരവാഹികളെ പരിഗണിക്കാതെ സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിക്ക് യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ച് പുറത്തുനിന്നുള്ളവരുടെ കയ്യടി നേടിയതുകൊണ്ട് പ്രയോജനമില്ലെന്ന് ലീഗ് ചൂണ്ടിക്കാണിച്ചു.
read also : വിരമിച്ച ഡിജിപി ജേക്കബ് തോമസിന് ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ച് സര്‍ക്കാര്‍
പക്വതയില്ലാത്ത രാഷ്ട്രീയമാണ് ഫാത്തിമ തഹ്ലിയക്കുള്ളതെന്നും സോഷ്യല്‍ മീഡിയയിലൂടെ ആളാകാന്‍ ശ്രമിക്കുയും കയ്യടി നേടാനും മാത്രമെ ഇവര്‍ക്കുകഴിയുവെന്നുമാണ് തഹ്ലിയയെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്. തന്റെ പിതാവിനേക്കാള്‍ പ്രായമുള്ള മുഖ്യമന്ത്രി പിണറായി വിജയനെ യാതൊരു ബഹുമാന്യതയുമില്ലാതെ സോഷ്യല്‍ മീഡിയയിലൂടെ അഭിസംബോധനചെയ്ത തഹ്ലിയയുടെ നിലപാട് ഒരു മുസ്ലിംലീഗ് വനിതക്കുചേര്‍ന്നതല്ലെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു.
Post Your Comments