തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ മുന്നേറ്റം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേരളാ യാത്രയ്ക്ക് ഒരുങ്ങുകയാണ് ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് കേരളാ യാത്രയെ നയിക്കുന്നത്. ഫെബ്രുവരി 20നാണ് ബിജെപിയുടെ കേരളാ യാത്ര ആരംഭിയ്ക്കുന്നത്. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് അഞ്ച് വരെ കേരള യാത്ര എന്നതാണ് നിലവിലെ തീരുമാനം.
സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യുന്നതിനായി ബിജെപി സംസ്ഥാന സമിതി യോഗം ഈ മാസം 29ന് തൃശൂരില്‍ ചേരും. കേന്ദ്ര ചുമതലയുള്ള സി.പി രാധാകൃഷ്ണന് ബിജെപി മണ്ഡലം നേതൃയോഗങ്ങളില്‍ പങ്കെടുക്കും. സി.പി. രാധാകൃഷ്ണന്, ജെ.പി. നദ്ദ തുടങ്ങിയവര്‍ ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.
Post Your Comments