Latest NewsKeralaNews

എല്‍ഡിഎഫിലും യുഡിഎഫിലും അപ്രിയനായി ഗണേഷ് കുമാര്‍ എംഎല്‍എ

എല്‍ഡിഎഫില്‍ ഗണേഷ് കുമാറിനെ ചൊല്ലി കലഹം

കൊല്ലം: എല്‍ഡിഎഫിലും യുഡിഎഫിലും അപ്രിയനായി ഗണേഷ് കുമാര്‍ എംഎല്‍എ. എല്‍ഡിഎഫിന്റെ ഘടകകക്ഷി എംഎല്‍എ ആയ കെ.ബി ഗണേഷ് കുമാറിനെതിരെ സമരപരിപാടി സംഘടിപ്പിച്ച് സിപിഐ. പത്തനാപുരം മാര്‍ക്കറ്റ് ജങ്ഷനിലാണ് സിപിഐ പരിപാടി സംഘടിപ്പിച്ചത്.

Read Also : കെ.സുരേന്ദ്രന്റെ മകളുടെ ചിത്രത്തില്‍ അശ്ലീല കമന്റിട്ട പ്രവാസിക്കെതിരെ ഇന്ത്യന്‍ എംബസിയില്‍ കനത്ത പ്രതിഷേധം

എല്‍.ഡി.എഫ്. എം.എല്‍.എ.ആയ ഗണേഷിന്റെ പല നിലപാടുകളും വികസനകാര്യത്തില്‍ തിരിച്ചടിയായെന്നും സാധാരണക്കാര്‍ക്കിടയില്‍ മുന്നണിക്ക് അവമതിപ്പുണ്ടാക്കിയെന്നും സിപിഐ ആരോപിച്ചു. താലൂക്കാശുപത്രി യാഥാര്‍ഥ്യമാക്കുക, കൈവശഭൂമിക്ക് പട്ടയം നല്‍കുക, പത്തനാപുരം മാര്‍ക്കറ്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. താലൂക്കാശുപത്രി വിഷയത്തില്‍ എം.എല്‍.എ.യുടെ പിടിവാശിയാണ് കാര്യങ്ങള്‍ എങ്ങുമെത്താതിരിക്കാനുള്ള കാരണമെന്ന് സിപിഐ നേതാക്കള്‍ പറഞ്ഞു.

ചന്തയിലെയും വഴിയോരത്തെയും കച്ചവടക്കാരെ സംരക്ഷിക്കുന്നതാണ് നാടിന്റെ വികസനം. അല്ലാതെ കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്നതല്ല. നാട്ടുകാരുടെ മിക്ക കടകളും പൂട്ടേണ്ട സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളതെന്നും ഇവര്‍ ആരോപിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button