
‘സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അശ്വതി ശ്രീകാന്ത്. പ്രസിദ്ധീകരിക്കപ്പെട്ട തന്റെ കവിതയ്ക്ക് താഴെ വിമര്‍ശന കമന്റുമായി എത്തിയ ആള്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. ഒരു മാസികയില്‍ പ്രസിദ്ധീകരിച്ചുവന്ന ‘വരത്തു പോക്ക്’ എന്ന തന്റെ കവിതയുടെ ചിത്രം നടി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ കവിതയ്ക്ക് താഴെയായി ‘പരസ്പര ബന്ധം ഇല്ലാത്ത കുറെ വാക്കുകള്‍ ചേര്‍ത്ത് കവിത എന്ന് പറഞ്ഞു മനുഷ്യനെ കൊല്ലാതെ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
‘താങ്കള്‍ക്ക് മനസ്സിലായില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം അത് ആര്‍ക്കും മനസ്സിലാവില്ല എന്നല്ല. മനസ്സിലായവരാകണമല്ലോ പ്രസിദ്ധീകരിച്ചതും’- എന്ന്അശ്വതി മറുപടി നൽകി.
Post Your Comments