പന്തളം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കുന്നതിനിടയിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ ആവോലി ആനിക്കാട് പാണ്ടൻപാറയിൽ രാജേഷാണ് (38) അറസ്റ്റിലായത്. ഇന്നലെയായിരുന്നു സംഭവം. 5 വളകൾ സ്വർണ വളകളാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് പണയം വയ്ക്കാൻ ശ്രമിച്ചത്.
തിരിച്ചറിയൽ രേഖയായി ആധാർ കാർഡും നൽകി. പരിശോധനയിൽ വളകൾ മുക്കുപണ്ടമാണെന്നു ബാങ്ക് ജീവനക്കാരൻ തിരിച്ചറിഞ്ഞു. ആധാർ കാർഡ് പരിശോധിച്ചപ്പോൾ വ്യാജമാണെന്നു കണ്ടെത്തി. ഇതോടെ ബാങ്ക് അധികൃതർ ഇയാളെ തടഞ്ഞുവച്ചു പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
Post Your Comments