ഇസ്ലാമാബാദ് : പാട്ടത്തുക സംബന്ധിച്ച തർക്കത്തെ തുടർന്നു മലേഷ്യ പിടിച്ചെടുത്ത പാക് വിമാനം ഒരാഴ്ചയ്ക്ക് ശേഷം വിട്ടു നല്കി. ഐറിഷ് ജെറ്റ് കമ്പനിക്ക് 7 മില്യൺ യുഎസ് ഡോളർ നൽകിയതായി പാകിസ്താന് ദേശീയ വിമാനക്കമ്പനി ലണ്ടന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഡബ്ലിൻ ആസ്ഥാനമായുള്ള എയർകാപ്പ് രണ്ട് വിമാനങ്ങൾ പാട്ടത്തിനെടുത്ത കേസിലാണ് പെരെഗ്രിൻ ഏവിയേഷൻ ചാർലി ലിമിറ്റഡിന് പാകിസ്താൻ 7 മില്യൺ യുഎസ് ഡോളർ നൽകിയത്.
കഴിഞ്ഞയാഴ്ച ക്വാലാലംപൂർ വിമാനത്താവളത്തിൽ വെച്ചാണ് പിഎഎയുടെ ബോയിംഗ് -777 വിമാനം മലേഷ്യൻ അധികൃതർ പിടികൂടിയത്. ഇത് പാകിസ്താന് കടുത്ത തിരിച്ചടിയായിരുന്നു. ജൂലൈ മുതൽ പിഎഎ പാട്ടത്തുക നൽകിയിട്ടില്ലെന്നും എല്ലാ മാസവും 5,80,000 യുഎസ് ഡോളർ വിമാനക്കമ്പനികൾക്ക് നൽകണമെന്നും കോടതി താക്കീത് നല്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ പാകിസ്താൻ വീഴ്ച വരുത്തിയതാണ് വിമാനം പിടിച്ചെടുക്കാൻ കാരണമായത്.
Post Your Comments