Latest NewsNewsIndia

ഞാൻ തമിഴ്‌നാട്ടിൽ വന്നത് മൻ കി ബാത്ത് പറയാനല്ല, നിങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും വേണ്ടി ; രാഹുൽ ഗാന്ധി

ചെന്നൈ : താൻ തമിഴ്‌നാട്ടിലെത്തിയത് ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാൻ വേണ്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈറോഡിൽ നടത്തിയ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

‘ഞാനിവിടെ എത്തിയിരിക്കുന്നത് നിർദ്ദേശങ്ങൾ നൽകാനോ എന്റെ മൻ കി ബാത്ത് പറയാനോ അല്ല. മറിച്ച് നിങ്ങളുടെ ഓരോരുത്തരുടെയും പ്രശ്‌നങ്ങൾ കേൾക്കാനും അത് മനസിലാക്കാനും പരിഹരിക്കാനും വേണ്ടിയാണ്,’ രാഹുൽ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത് രണ്ടാം തവണയാണ് രാഹുൽ തമിഴ്‌നാട്ടിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് പ്രചാരണ പരിപാടി തുടങ്ങിയത്. പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്‌നാടിന്റെ സംസ്‌കാരവും പാരമ്പര്യവും അറിയില്ലെന്നും രാഹുൽ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button