Latest NewsNewsIndia

നിരപരാധികളായ ദമ്പതികള്‍ തടവ് ശിക്ഷ അനുഭവിച്ചത് 5 വര്‍ഷം ; തിരികെ എത്തിയപ്പോള്‍ മക്കളെയും കാണാനില്ല

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേസ് മുന്നോട്ട് കൊണ്ടു പോകാന്‍ സാധിച്ചിരുന്നില്ല

ആഗ്ര : നിരപരാധികളായ ദമ്പതികള്‍ക്ക് തടവ് ശിക്ഷ അനുഭവിയ്‌ക്കേണ്ടി വന്നത് അഞ്ച് വര്‍ഷമാണ്. നരേന്ദ്ര സിംഗിനും ഭാര്യ നജ്മയ്ക്കുമാണ് തടവ് ശിക്ഷ അനുഭവിയ്‌ക്കേണ്ടി വന്നത്. ഇവര്‍ നിരപരാധികളാണെന്ന് കോടതി കണ്ടെത്തിയപ്പോഴേക്കും നീണ്ട അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ജയിലില്‍ നിന്ന് തിരികെ എത്തിയപ്പോള്‍ ദമ്പതികളുടെ മക്കളെയും കാണാതായിരുന്നു.

2015ലാണ് അഞ്ചുവയസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആഗ്ര സ്വദേശികളായ നരേന്ദ്ര സിംഗ് (45) ഭാര്യ നജ്മ (30) എന്നിവര്‍ അറസ്റ്റിലാകുന്നത്. അതേവര്‍ഷം തന്നെ ഇവര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഹൈക്കോടതിയെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേസ് മുന്നോട്ട് കൊണ്ടു പോകാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇവരുടെ നിരപരാധിത്വം പുറത്ത് വരുന്നത്.

മാതാപിതാക്കള്‍ ജയിലിലായ സമയത്ത് അന്ന് അഞ്ചുവയസുണ്ടായിരുന്ന മകനെയും മൂന്ന് വയസുകാരിയായിരുന്ന മകളെയും ഏതോ അനാഥാലയത്തിലേക്ക് അയച്ചു എന്ന വിവരം മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. അത് എവിടെയാണെന്നോ കുട്ടികള്‍ ഇപ്പോള്‍ എങ്ങനെ കഴിയുന്നു എന്നതടക്കം മറ്റൊരു വിവരവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.

” കൊലപാതക കേസില്‍ പൊലീസ് ഞങ്ങളെ അറസ്റ്റ് ചെയ്യുമ്പോള്‍ മകന്‍ അജീതും മകള്‍ അഞ്ജുവും വളരെ ചെറിയ കുട്ടികളായിരുന്നു. അറസ്റ്റിന് ശേഷം മക്കളെ ഞങ്ങള്‍ കണ്ടിട്ടില്ല. അവര്‍ എവിടെയാണെന്ന് പോലും അറിയില്ല” – കരഞ്ഞു കൊണ്ട് സിംഗ് പറഞ്ഞു. മക്കളെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് എസ്എസ്പി ബബ്ലു കുമാറിന് കത്ത് നല്‍കിയിരിക്കുകയാണ് ഈ ദമ്പതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button