ലേ: ഇന്ത്യക്കെതിരെ ഏതു നിമിഷവും ചൈനീസ് ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍ , വീണ്ടും ഒരു മിന്നലാക്രമണത്തിന് തയ്യാറെടുത്ത് ഇന്ത്യയും . വിദേശഅന്വേഷ ഏജന്‍സികളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഗല്‍വാനിലില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ചൈന ആക്രമണം അഴിച്ചുവിട്ടെങ്കിലും ഇന്ത്യയ്ക്ക് അതിനെ ശക്തമായി പ്രതിരോധിക്കാനായി. എങ്കിലും ഇന്ത്യയ്ക്ക് 20 സൈനികരെ നഷ്ടമായി. യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും ചൈന പുറത്തുവിട്ടിട്ടില്ലെങ്കിലും നാല്പതോളം ചൈനീസ് സൈനികര്‍ മരണപ്പെട്ടതായാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.
Read Also : സംസ്ഥാനത്തെ ക്രിസ്ത്യന്‍ ദേവാലയത്തിലെ ആള്‍ത്താരയില്‍ നിന്ന് ഇസ്ലാമിക പ്രഭാഷണം, പ്രതിഷേധം ശക്തം
ആദ്യ ഏറ്റുമുട്ടലിനൊടുവില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പിന്നീടും പലതവണ ചൈനീസ് സൈനികര്‍ അതിര്‍ത്തിയില്‍ പ്രകോപനവുമായി എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ ഒരു യുദ്ധം ഉണ്ടായേക്കാമെന്നുള്ള അഭ്യുഹത്തിന് ശക്തി വര്‍ദ്ധിക്കുന്നത്. ചൈനയുടേ പരാമാധികാരത്തിനു മേലുള്ള ഇന്ത്യയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ എന്ന പേരില്‍ ചൈന അതിര്‍ത്തിയിലെ സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതായാണ് പുതിയ റിപ്പൊര്‍ട്ടുകള്‍ പറയുന്നത്.
ഇന്ത്യയുമായുള്ള അതിര്‍ത്തിയില്‍ പടയൊരുക്കം നടത്തുന്നതിനോടൊപ്പം തെക്കന്‍ ചൈനാ കടലിലും യുദ്ധസമാനമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ് ചൈന. ചൈനയുടേതെന്ന് അവര്‍ അവകാശപ്പെടുന്ന സമുദ്രാതിര്‍ത്തിയിലെത്തുന്ന ഏതൊരു വിദേശ കപ്പലും വെടിവെച്ചിടാനുള്ള പുതിയ നിയമനിര്‍മ്മാണമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. തെക്കന്‍ ചൈനാക്കടലില്‍ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്.
Post Your Comments