Latest NewsNewsIndia

പ്രധാനമന്ത്രി പറഞ്ഞതാണ് ശരി , കരസേനാ മേധാവി എം.എം. നരവനെയുടെ വാക്കുകള്‍

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയ്ക്ക് ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. ലഡാക്കിലെ ഇന്ത്യ-ചൈന സൈനിക പിന്‍മാറ്റത്തെ പറ്റി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷം അതിര്‍ത്തിയില്‍ തര്‍ക്കം ആരംഭിക്കുന്നതിനു മുന്‍പുളള സ്ഥിതിതന്നെയാണ് ഇപ്പോഴുമെന്നും നരവനെ വ്യക്തമാക്കി.

Read Also : പൊതുവേദിയില്‍ വച്ച്‌ സ്ഥാനാര്‍ഥിയുടെ കാല്‍ തൊട്ട് വന്ദിച്ച്‌ പ്രധാനമന്ത്രി; വേദിയും സദസ്സും അമ്പരപ്പിൽ

സൈനിക സംഘര്‍ഷം ഉടലെടുത്തതിനു പിന്നാലെ ചൈന ഒരു ഇന്ത്യന്‍ പ്രദേശത്തിന്റെയും നിയന്ത്രണം ഏറ്റെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണെന്നും അതിനോട് പൂര്‍ണമായി യോജിക്കുന്നുവെന്നും നരവനെ വ്യക്തമാക്കി. മേഖലയില്‍ സൈനിക പെട്രോളിംഗ് പുനരാരംഭിച്ചിട്ടില്ല. പട്രോളിംഗ് ആരംഭിച്ചാല്‍ ഏറ്റുമുട്ടലുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അത് സ്ഥിതിഗതി വഷളാകുന്നതിന് കാരണമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button