Latest NewsNewsIndia

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം : കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

മോസ്കോ : കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്ക വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസവുമായി കോൺഗസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. വർദ്ധനവ് . ചൈന നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് തിരിച്ചു പിടിക്കാനുള്ള നടപടി എന്തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമോ ? അതും ദൈവത്തിന്റെ പ്രവൃത്തിയായി അവശേഷിക്കുമോ എന്ന് ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസം. വളര്‍ച്ച താഴോട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോൾ ദൈവത്തിന്റെ പ്രവൃത്തി കാരണമാണ് തകര്‍ച്ചയെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.ഈ വാക്കുകള്‍ കടമെടുത്താണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചത്.

ചൈനക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ രാഹുൽ ഗാന്ധി നേരത്തെയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ചൈന പിടിച്ചെടുത്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു എന്നാൽ ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തുവെന്ന് ആണ് തുടക്കത്തിലെയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണം.

അതിർത്തിയിൽ നിലനിൽക്കുന്ന സം​ഘ​ര്‍​ഷാവസ്ഥയ്ക്ക് അയവ് വരുത്താൻ മോസ്‌കോയിൽ നടന്ന ഇ​ന്ത്യ-​ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല ച​ര്‍​ച്ച​യി​ല്‍ അ​ഞ്ച് ധാരണകളിൽ എത്തിച്ചേർന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഇരുരാജ്യത്തെയും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ര്‍ സം​യു​ക്ത പ്ര​സ്താ​വ​ന പുറത്തിറക്കി. രാ​ജ്യാ​തി​ര്‍​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള എ​ല്ലാ ക​രാ​റു​ക​ളും കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ക, സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം കാ​ത്തു​സൂ​ക്ഷി​ക്കു​ക, സം​ഘ​ര്‍​ഷം വ​ര്‍​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കു​ക, അ​ക​ലം​പാ​ലി​ക്കു​ക തു​ട​ങ്ങി​യ​വയാണ് ന​ട​പ്പാ​ക്കാ​നാ​ണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും കോ​ര്‍ ക​മാ​ന്‍​ഡ​ര്‍​മാ​ര്‍ ഉ​ട​ന്‍ ച​ര്‍​ച്ച ന​ട​ത്താ​ന്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

Also read : ഓക്സിജൻ സിലിണ്ടർ കിട്ടാത്തതിനെത്തുടർന്ന് മധ്യപ്രദേശിൽ നാല് കോവിഡ് രോഗികൾ മരിച്ചു

മോ​സ്ക്കോ​യി​ല്‍ ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘം സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാം​ഗ് ക്വി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു നിന്ന ചർച്ചയിൽ ചൈ​ന​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ ക​ടു​ത്ത ആ​ശ​ങ്ക​യ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ സൈ​ന്യം നി​യ​ന്ത്ര​ണ രേ​ഖ മ​റി​ക​ട​ന്നു​വെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും എ​സ്.​ജ​യ്ശ​ങ്ക​ര്‍ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് ക്വി​യോ​ട് പ​റ​ഞ്ഞു. സേ​നാ പി​ന്മാ​റ്റ​ത്തി​നു​ള്ള ധാ​ര​ണ​ക​ള്‍ ലം​ഘി​ക്ക​രു​തെ​ന്നും ഇ​ന്ത്യ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button