കൊച്ചി:ദേവാലയത്തിലെ ആള്‍ത്താരയില്‍ നിന്ന് ഇസ്ലാമിക പ്രഭാഷണം, സംഭവത്തില്‍ വിശ്വാസികളോട് മാപ്പ് പറഞ്ഞ് കത്തോലിക്ക സഭ. ചെല്ലാനം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് സംഭവം. സാമൂഹ്യ സേവനം നടത്തുന്ന വ്യക്തികളെ പള്ളിയില്‍ ആദരിച്ച ചടങ്ങിലാണ് വിവാദമായ സംഭവം നടന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ചെല്ലാനത്ത് സേവനം നടത്തിവരുന്ന കണ്ണമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിജുവിനെയും ചെല്ലാനം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാഷിമിനെയും സെന്റ്. സെബാസ്റ്റ്യന്‍ ഇടവക ആദരിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന പ്രസംഗത്തിലായിരുന്ന വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
Read Also : കാലം മാറുന്നു, കേരളം ഇനി ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാകുകയാണ് ; ഗോപാലകൃഷ്ണന്‍
ചെല്ലാനത്തെ ജനങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് രോഗങ്ങളെല്ലാം കുറഞ്ഞെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാഷിം പറഞ്ഞതിനെ തുടര്‍ന്നാണ് വിവാദം ഉണ്ടായത്. പള്ളിയില്‍ കയറിയുള്ള ഇത്തരം പ്രസംഗം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഒരു വിഭാഗം പരാതിപ്പെട്ടതോടെ കൊച്ചി രൂപത പിആര്‍ഒ ഫാ. ജോണി സേവ്യര്‍ പുതുക്കാട്ട് സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി.
സംഭവത്തില്‍ പള്ളി വികാരിക്കെതിരെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെയും ക്രൈസ്തവ വിശ്വാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഖേദം പ്രകടിപ്പിച്ച് കത്തോലിക്ക സഭ നേരിട്ട് രംഗത്തെത്തിയത്.
Post Your Comments