Latest NewsKeralaNattuvarthaNews

ഇടുക്കിയിലെ ജനമൈത്രി ക്യാന്റീനുകളിൽ മിന്നൽ പരിശോധന

തൊടുപുഴ വിജിലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന

അടിമാലി: ജില്ലയിലെ പൊലീസ് കന്റീനുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. അടിമാലി, മൂന്നാർ, കട്ടപ്പന, തൊടുപുഴ, പീരുമേട്, നെടുങ്കണ്ടം എന്നിവിടങ്ങളിൽ പൊലീസ് സ്റ്റേഷനുകളോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന ജനമൈത്രി കന്റീനുകളിൽ പരിശോധന നടത്തിയത്. തൊടുപുഴ വിജിലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ജില്ലയിലെ പൊലീസ് കന്റീനുകളുടെ പ്രവർത്തനം ഒന്നര മാസം മുൻപ് ജില്ല പൊലീസ് മേധാവി വിലക്കിയിരുന്നു. തുടർന്ന് വിഷയത്തിൽ സംസ്ഥാന പൊലീസ് മേധാവി ബന്ധപ്പെടുകയും കഴിഞ്ഞ മാസം അവസാനത്തോടെ കന്റീൻ പ്രവർത്തനം അവസാനിപ്പിക്കണം എന്ന് നിർദേശം നൽകിയിരുന്നു.

ഇത്തരം സാഹചര്യം നില നിൽക്കുമ്പോൾ ആണ് കന്റീനുകളുടെ പ്രവർത്തനം സംബന്ധിച്ചും വരവ് ചെലവ് കണക്ക് സംബന്ധിച്ചും പ്രവർത്തന മൂലധനം സംബന്ധിച്ചും പരിശോധന ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button