കിഴക്കമ്പലം: റോഡ് ടാർ ചെയ്യാൻ വച്ചിരുന്ന ടാർ വീപ്പകൾ മോഷണം പോയ കേസിൽ 3 ഇതര സംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. ആകാശ്, ഇസാജുൽ(24), രാജൻ ഷൈക്ക്(21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ കരാറുകാരൻ ജോബി ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.
വാഴക്കുളം പഞ്ചായത്തിലെ കൈപ്പൂരിക്കര, ജാമിയ പ്രദേശങ്ങളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് ടാർ ചെയ്യാൻ വച്ചിരുന്ന ടാർ വീപ്പകളാണ് പ്രതികൾ മോഷ്ടിച്ചത്. ഇവർ ടാർ കയറ്റിക്കൊണ്ടു പോയ ടിപ്പറും പിടികൂടിയിട്ടുണ്ട്. കൈപ്പൂരിക്കര ഭാഗത്തു നിന്നു 18 വീപ്പയും ജാമിയ ഭാഗത്തു നിന്നു 13 വീപ്പ ടാറുമാണു മോഷണം പോയത്.
Post Your Comments