തിരുവനന്തപുരം: പശ്ചിമബംഗാളില്‍ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. സംഘര്‍ഷ സ്ഥലം സന്ദര്‍ശിക്കാന്‍ പോയ കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ ബംഗാളില്‍ നടന്ന ആക്രമണത്തിന് എതിരെ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
വി മുരളീധരനെതിരെ നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആക്രമണം പ്രതിഷേധാര്‍ഹമാണ്. നിയമസഭാ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ പശ്ചിമബംഗാളില്‍ അരങ്ങേറുന്ന മനുഷ്യക്കുരുതിയുടെ ബാക്കി പത്രമാണ് മന്ത്രിയ്ക്ക് നേരെയുണ്ടായ ആക്രമണമെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
read also:കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തിലെ മരണ നിരക്ക് ഉയരുന്നു; ആദ്യമായി പ്രതിദിന മരണം 60 കടന്നു
പൊലീസിന്റെ സാന്നിധ്യത്തിലാണ് തൃണമൂല്‍ ഗുണ്ടകള്‍ വി മുരളീധരനെ ആക്രമിച്ചതെന്നുള്ളത് ശ്രദ്ധേയമാണ്. ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാനം പൂര്‍ണമായും മമത ബാനര്‍ജി തകര്‍ത്തു കഴിഞ്ഞു. ജനവിധി ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ലൈസന്‍സാണെന്ന് മമത കണക്കാക്കരുത്.
ആയിരക്കണക്കിന് ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളാണ് ബംഗാളില്‍ നിന്നും പാലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ പിന്തുണയോടെ ഒരു വിഭാഗത്തെ തുടച്ചുനീക്കാമെന്ന് മമത വിചാരിക്കരുത്. തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നതെന്ന് അക്രമികളെ ഓര്‍മ്മിപ്പിക്കുന്നുവെന്നും സുരേന്ദ്രന്‍ ഫെയ്ബുക്കില്‍ കുറിച്ചു.
Post Your Comments